തോല്‍വിയില്‍ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം,ഉത്തരവാദി മുഖ്യമന്ത്രി മാത്രമല്ല: വെള്ളാപ്പള്ളി

ആലപ്പുഴ: തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയിൽ മാത്രം ആരോപിക്കുന്നത് ശരിയല്ലെന്ന്‌ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.  തോൽ‌വിയിൽ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്.

മുന്നണിക്ക് തിരിച്ചുവരാൻ കഴിയണമെങ്കിൽ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശൻ കാണിച്ചുകുളങ്ങരയിൽ പറഞ്ഞു. ശബരിമലയിൽ യുവതി പ്രവേശം പാടില്ല. സുപ്രീം കോടതി വിധി നടപ്പാക്കിയതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതിനിടെ ആലപ്പുഴയിലെ യു.ഡി.എഫ് പരാജയത്തെക്കുറിച്ച്‌ കെ.വി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കും. സമിതിയില്‍ പി.സി വിഷ്ണുനാഥും  കെ.പി കുഞ്ഞിക്കണ്ണനും അംഗങ്ങളാണ്. രണ്ടാഴ്ചയ്ക്കുളളില്‍ സമിതി റിപ്പോര്‍ട്ട് നല്‍കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞു.