‘തോല്‍പ്പിക്കും ഞാന്‍ കാന്‍സറിനെ’; ആശുപത്രി ചിത്രം പങ്കുവെച്ച്‌ നഫീസ അലി

ബി ഗ്-ബി സിനിമയിലെ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന മേരി ടീച്ചറിലൂടെയാണ് നഫീസ അലി മലയാളികള്‍ക്ക് സുപരിചിതമായത്. സിനിമാതാരം എന്നതിനു പുറമേ ദേശീയനീന്തല്‍ത്താരം സൗന്ദര്യറാണി തുടങ്ങിയ പദവികളും നഫീസയ്ക്കുണ്ട്. എന്നാല്‍ 2018 മുതല്‍ താന്‍ കാന്‍സര്‍ ബാധിതയാണെന്ന നഫീസയുടെ വെളിപ്പെടുത്തല്‍ പ്രേക്ഷകരില്‍ ഞെട്ടലുണ്ടാക്കി.

രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്, വളരെ അപൂര്‍വ്വമായ പെരിറ്റോണിയല്‍ കാന്‍സര്‍ നഫീസയില്‍ കണ്ടുപിടിക്കുന്നത്. മാസങ്ങളോളം നഫീസ വയറുവേദനയുമായി ഡോക്ടര്‍മാരെ സമീപിച്ചുവെങ്കിലും ആര്‍ക്കും അസുഖം കണ്ടുപിടിക്കാന്‍ സാധിച്ചില്ല. അണ്ഡാശയത്തിലും കാന്‍സര്‍ ബാധയുണ്ടായിരുന്നതിനാല്‍ അണ്ഡാശയ കാന്‍സര്‍ ആണോയെന്ന ആശയക്കുഴപ്പത്തിലായിരുന്നു ഡോക്ടര്‍മാര്‍ പിന്നീട്. ഒടുവില്‍ മാക്‌സ് ഓങ്കോളജി ഡേകെയര്‍ സെന്ററിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. പ്രമോദ് കുമാര്‍ ജൂല്‍കയാണ് നഫീസയെ ചികില്‍സിച്ചത്.

പെരിറ്റോണിയല്‍ കാന്‍സറുമായുള്ള തന്റെ പോരാട്ടത്തിന്റെ കഥകള്‍ നഫീസ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഫെബ്രുവരി എട്ടിനാണ് എന്‍റെ ശസ്ത്രക്രിയ എന്നറിയിക്കുന്നതിനൊപ്പംആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.