തോമസ് ജോസഫിനായി എഴുത്തുകാരുടെ സഹായാഭ്യര്‍ത്ഥന

മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴു ത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായിട്ട് പത്തു മാസം പിന്നിടുന്നു.

മലയാളകഥയില്‍ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരന്റെ പ്രതിസന്ധിയില്‍ വായനക്കാരോടും സഹൃദയരോടും സഹായാഭ്യര്‍ത്ഥന നടത്തിയിരിക്കുകയാണ് സുഹൃത്തുക്കളായ സേതു,എം.മുകുന്ദന്‍, സക്കറിയ, എന്‍.എസ് മാധവന്‍, ബെന്യാമിന്‍, കെ.ആര്‍ മീര,റഫീഖ് അഹമ്മദ്, മധുപാല്‍, പി.എഫ് മാത്യൂസ് ,ആര്‍. ഉണ്ണി, സി.കെ ഹസ്സന്‍കോയ എന്നിവര്‍.

തോമസ് ജോസഫിനെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ജെസ്സെയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണെന്നും അവര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ബാങ്ക് അക്കൗണ്ട് :

Jesse
A/C no. 2921101008349
IFSCCNRB0005653
Canara Bank,
Chunangamveli branch
Aluva

അഭ്യര്‍ത്ഥനയുടെ പൂര്‍ണരൂപം

മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴു ത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്‌കാഘാതെത്ത തുടര്‍ന്ന് അബോധാവസ്ഥയിലായിട്ട് പത്തു മാസം പിന്നിടുന്നു. അഞ്ചു മാസേത്താളം ആശുപത്രിയിലായിരുന്നു. ഇപ്പോള്‍ സ്വന്തം വീട്ടില്‍
കഴുത്തിലും വയറ്റിലും ട്യൂബുകള്‍ ഘടിപ്പിച്ച നിലയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി ദീര്‍ഘകാലെത്ത അവധി കാരണം നഷ്ടെപ്പട്ടു. മകന്‍ ജെസ്സെയുടെ ചെറിയ
വരുമാനം കൊണ്ടാണു ചെലവുകള്‍ കഴിയുന്നത്.

ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം. ആശുപത്രി ചികില്‍സയ്ക്കു വേണ്ടി വന്ന ഭീമമായ
തുക സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായേത്താടെയാണ് സമാഹരിച്ചത്. ഒരു നഴ്‌സിന്റെ വിദഗ്ധപരിചരണം ഉള്‍പ്പടെ, അനിശ്ചിതവും വമ്പിച്ചതുമായ ഒരു തുടര്‍െച്ചലവിനെയാണ് തോമസിന്റെ കുടുംബം ഇപ്പോള്‍
അഭിമുഖീകരിക്കുന്നത്. ആകെയുള്ള വീടു വില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്കില്ല.

മലയാളകഥയില്‍ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴു ത്തുകാരന്റെ പ്രതിസന്ധിയില്‍ വായനക്കാരോടും സഹൃദയരോടും സഹായാഭ്യര്‍ത്ഥന നട ത്താന്‍ സുഹൃത്തുക്കളായ ഞങ്ങള്‍ വീണ്ടും നിര്‍ബന്ധിതരാകുകയാണ്. തോമസ് ജോസഫിനെ
സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ജെസ്സെയുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം അയയ്ക്കാവുന്നതാണ്.

എം.മുകുന്ദന്‍
സക്കറിയ
എന്‍.എസ് മാധവന്‍
ബെന്യാമിന്‍
കെ.ആര്‍ മീര
റഫീഖ് അഹമ്മദ്
മധുപാല്‍
പി.എഫ് മാത്യൂസ്
ആര്‍. ഉണ്ണി
സി.കെ ഹസ്സന്‍കോയ