തെരേസ മെയ്‌ കഴിവുകെട്ടവളെന്ന വിവാദ പരാമർശവുമായി ട്രംപ്

വാഷിംഗ്‌ടൺ :ബ്രിട്ടീഷ് കാവൽ പ്രധാനമന്ത്രി തെരേസ മേയ്‌ കഴിവുവേട്ടവളെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ട്രംപ് ഭരണകൂടത്തെക്കുറിച്ചുള്ള രഹസ്യ സന്ദേശം ചോര്‍ന്നതിനെച്ചൊല്ലി ആരംഭിച്ച യു.എസ്-ബ്രിട്ടന്‍ വാക്പോര് മറ്റൊരു തലത്തിലേക്ക് മാറുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

തെരേസ പ്രധാനമന്ത്രി പദവിയിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും ,ബ്രെക്സിറ്റ് ചർച്ച വഷളാക്കിയത് തെരേസയാണെന്നും ട്രംപ് പറഞ്ഞു.അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ കിം ദറോച്ച്‌ ലണ്ടനിലേക്ക് അയച്ച രഹസ്യ കേബിള്‍ മാധ്യമങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ട്രംപ് ഭരണകൂടം കഴിവ് കേട്ടതാണ് എന്നുള്ളതായിരുന്നു ഇതിന്റെ ഉള്ളടക്കം.ഇതേ തുടർന്ന് ഇരു രാജ്യങ്ങളും പരസ്പരം വാക്കുകൾ കൊണ്ട് പോരാടുകയാണ്. ബ്രിട്ടനുമായി നടത്താനിരുന്ന വാണിജ്യ ചര്‍ച്ചകളടക്കം ട്രംപ് മാറ്റിവെച്ചു.