തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി തര്‍ക്കം; ബിജെപിക്കാരനെ കൊലപ്പെടുത്തിയ ബിഎംഎസുകാരന്‍ അറസ്റ്റില്‍

തൃശൂര്‍: ഒരുമിച്ച് മദ്യപിക്കുന്നതിനിടെ കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവിയെ ചൊല്ലി തർക്കിച്ച ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ബിഎംഎസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു.

കുന്നംകുളം ചെറുവത്താനി പേരോത്ത് വേലായുധന്റെ മകൻ ഷിജു (35) വിനെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പുന്നയൂർക്കുളം പരൂർ വാക്കത്തി റോഡിലെ ക്വാർട്ടേഴ്സിൽ ഇരുന്ന് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിൽ കുത്തേറ്റ വടക്കേകാട് കപ്ലിയങ്ങാട് സ്വദേശി തണ്ടേങ്ങാട്ടിൽ പരേതനായ രാജന്റെ മകൻ രഞ്ജിത്ത്(31)ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ മുതൽ പ്രതിയും മരിച്ച രഞ്ജിത്തും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. പകൽ മൂന്നരയോടെ കേരളത്തിലെ ബിജെപിയുടെ നേതൃത്വമാണ് പരാജയത്തിന് കാരണമെന്ന് രഞ്ജിത്ത് പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ ഷിജു മർദിക്കുകയായിരുന്നു.മർദനത്തിനിടെ കൈയിലുണ്ടായിരുന്ന മൂർച്ഛയേറിയ ആയുധം ഉപയോ​ഗിച്ച് കുത്തുകയായിരുന്നു