തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഗൗതം ഗംഭീര്‍; ന്യൂഡല്‍ഹിയില്‍ മത്സരിച്ചേക്കും

ഡല്‍ഹി: അടുത്തിടെ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സിറ്റിങ് എംപി മീനാക്ഷി ലേഖിയെ മാറ്റി ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.ന്യൂഡല്‍ഹിയിലെ രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍.

മീനാക്ഷി ലേഖിയെ ഡല്‍ഹിയിലെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റി മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി അമൃത്സര്‍ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ഗൗതം പ്രചരണത്തിന് ഇറങ്ങിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായി ഇടപെടുന്ന വ്യക്തിയാണ് ഗൗതം