തെരഞ്ഞെടുപ്പു റാലിയില്‍ വീണ്ടും വര്‍ഗീയ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ തെഗഞ്ഞെടുപ്പു റാലിക്കിടെയാണ് യോഗി ആദിത്യനാഥ് വീണ്ടും വര്‍ഗീയ പരാമര്‍ശം നടത്തിയത്.  ഇത്തവണ ദുര്‍ഗാപൂജയും മുഹറവും ഒന്നിച്ചുവരുന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റിവയ്ക്കാന്‍ യുപിയിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാല്‍ ദുര്‍ഗാ പൂജയുടെ സമയത്തില്‍ മാറ്റം വരുത്താനാവില്ലെന്നും മുഹറം ഘോഷയാത്രയുടെ സമയം മാറ്റിക്കോളാന്‍ താന്‍ നിര്‍ദേശം നല്‍കിയെന്നും യോഗി പറഞ്ഞു.

ഈ വര്‍ഷം മുഹറവും ദുര്‍ഗാ പൂജയും ഒരുദിവസമാണ് വരുന്നതെന്ന് യുപിയിലെ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞു. പൂജയുടെ സമയം മാറ്റാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ താന്‍ അവരോട് പറഞ്ഞു പൂജയുടെ സമയത്തില്‍ മാറ്റം വരുത്താനാവില്ല. മുഹറം ഘോഷയാത്രയുടെ സമയം മാറ്റാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും യോഗി പറഞ്ഞു.

ബംഗാള്‍ മുഖ്യമന്ത്രി മമത കഴിഞ്ഞ വര്‍ഷം മുഹറം ദിനത്തില്‍ ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക്‌അനുമതി നിഷേധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യോഗിയുടെ പ്രസ്താവന. തെരഞ്ഞടുപ്പില്‍ തോല്‍വി ഭയന്ന് ബംഗാളില്‍ ബിജെപി നേതാക്കളുടെ റാലിക്ക് അനുമതി നിഷേധിക്കുകയും റാലിക്കെതിരെ ആക്രമണം നടത്തുകയുമാണ് മമത ചെയ്യുന്നതെന്നും യോഗി കുറ്റപ്പെടുത്തി.