തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഒഴിവാക്കാന്‍ ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഒഴിവാക്കാന്‍ ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.
പെട്രോളിന്‍റെയും ഡീസലിന്‍റെയും പ്രതിദിന വില നിര്‍ണയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അപ്രഖ്യാപിത നിയന്ത്രണമേര്‍പ്പെടുത്തിയതായാണ് സൂചന.

രാജ്യന്തര വിപണിയില്‍ ക്രൂഡ് ഒായില്‍ വില വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടും ഏപ്രില്‍ 24 നുശേഷം രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്.വിലകൂട്ടരുതെന്ന് സര്‍ക്കാര്‍ എണ്ണ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ധന വില കുതിച്ചുയരുന്നത് തിരിച്ചടിയാകുമെന്ന അഭിപ്രായത്തെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഏപ്രില്‍ 24-നാണ് അവസാനമായി ഇന്ധന വിലയില്‍ വര്‍ധനയുണ്ടായത്.