തെക്കു പടിഞ്ഞാറൻ കാലവർഷം – ആരംഭ ദിനം കണക്കാക്കുന്ന രീതി

ഋഷി ദാസ്. എസ്സ്

ഈ വർഷത്തെ തെക്കു പടിഞ്ഞാറൻ കാലവർഷം ഏതാനും ദിവസങ്ങൾക്കുള്ളിൽ കേരള തീരത്തെത്തും. കാറ്റിന്റെ ദിശയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. മൺസൂൺ തെക്കേ ഇന്ത്യയിൽ പ്രവേശിച്ചു എന്ന പ്രഖ്യാപനം നടത്തുന്നത് ,ചില കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ്.

തെക്കു പടിഞ്ഞാറൻ കാലവർഷമാണ് ഇന്ത്യയിൽ ലഭിക്കുന്ന മഴയുടെ സിംഹഭാഗവും പ്രദാനം ചെയ്യുന്നത്. ഇന്ത്യയിൽ എല്ലായിടവും ഒരേ ദിവസമല്ല തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിക്കുന്നത്. കേരളത്തിലോ വടക്കുകിഴക്കൻ ഇന്ത്യയിലോ ആണ് ആദ്യ കാലവർഷ മഴ പെയ്യുന്നത്. ഈ മഴ തീരങ്ങളിൽ നിന്നും തുടങ്ങി വടക്കു പടിഞ്ഞാറേ ദിശയിൽ ഇന്ത്യയിലുടനീളം വ്യാപിക്കുന്നു. ഈ വ്യാപനത്തിന് ഒരു മാസത്തിലധികം സമയമെടുക്കും .കേരളത്തിൽ കാലവർഷം ആരംഭിക്കുമ്പോഴായിരിക്കും ഉത്തരേന്ത്യയിൽ ഏറ്റവും കനത്ത ചൂട് അനുഭവപ്പെടുന്നത് .

Image result for southwest monsoon

ഈ ചൂടുകൂടിയ വായു ഉളവാക്കുന്ന കുറഞ്ഞ മർദ്ദമാണ് തെക്കു പടിഞ്ഞാറൻ കാലവർഷത്തെ വടക്കേ ഇന്ത്യയിലേക്ക് നയിക്കുന്നത്.

കേരളത്തിന്റെ തീരങ്ങളിൽ ഇടവമാസം പകുതിയോടെയാണ് തെക്കു പടിഞ്ഞാറൻ കാലവർഷം എത്തുന്നത്. അതിനാൽ തന്നെ ഇവിടെ ഈ മഴയെ ഇടവപ്പാതി മഴ എന്നും വിളിക്കുന്നു. ഇടവമാസം ആരംഭിക്കുമ്പോൾ തന്നെ വേനൽ മഴ ശക്തമാകുന്നു . വേനൽ മഴ തെക്കു പടിഞ്ഞാറൻ കാലവർഷത്തിലേക്ക് എപ്പോഴാണ് മാറുന്നത് എന്ന് വിലയിരുത്തുന്നത് ചില കാലാവസ്ഥാ കണക്കുകളെ അടിസ്ഥാനമാക്കിയാണ്

Related image
  1. മെയ്മാസം പത്തിനുശേഷം മിനിക്കോയ് , അഗത്തി, തിരുവനന്തപുരം ,പുനലൂർ ,കൊല്ലം ,ആലപ്പുഴ , കോട്ടയം ,കൊച്ചി ,തൃശൂർ ,കോഴിക്കോട് , തലശ്ശേരി ,കണ്ണൂർ , കാസർകോട് , മംഗലാപുരം എന്നീ പതിനാലിടങ്ങളിൽ അറുപതു ശതമാനത്തിനു മുകളിൽ സ്ഥലങ്ങളിൽ ( ഒന്പതിലധികം ഇടങ്ങളിൽ ) തുടർച്ചയായ രണ്ടു ദിവസങ്ങളിൽ കൂടുതൽ 2. 5 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്താൽ തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതായി കണക്കാക്കാം. ഇതാണ് കാലവർഷാരംഭത്തിന്റെ സൂചന നൽകുന്ന ഏറ്റവും പ്രത്യക്ഷമായ വ്യതിയാനം.

2.വടക്കു പടിഞ്ഞാറ് ദിശയിൽ 15 -20 നോട്ടിക്കൽ മൈൽ വേഗതയിൽ വീശുന്ന കാലാവർഷക്കാറ്റിന്റെ ആവിർഭാവം.

Related image
  1. കേരളമുൾപ്പെടെയുള്ള പ്രദേശത്തു നിന്നും (latitude
    5-10◦N , longitude 70-75◦E. ) ഉത്ഭവിക്കുന്ന ഔട്ട് ഗോയിങ് ലോങ്ങ് വേവ് ( OLR) തെർമൽ റേഡിയേഷന്റെ മൂല്യം 200W/m2 നും താഴെയാവുക. കാലാവസ്ഥാ ഉപഗ്രഹങ്ങൾ വഴിയാണ് ഈ മൂല്യം അളക്കുന്നത്.

ഈ മൂന്ന് കണക്കുകളിൽ ഏറ്റവും പ്രാധാന്യമേറിയത് ആദ്യത്തേതുതന്നെയാണ്. സാധാരണയായി ഇവ മൂന്നും ഒരുമിച്ചു തന്നെ സംഭവി ക്കുകയാണ് പതിവ്.