കാലവര്‍ഷം എത്തുന്നു

തിരുവനന്തപുരം: ജൂണ്‍ ആദ്യ ആഴ്ചയോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തും. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷമെത്തിക്കഴിഞ്ഞു. ജൂണ്‍ 6 മുതല്‍ കേരളത്തില്‍ മഴയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് അറിയിച്ചു.

ഈവര്‍ഷം ലഭിച്ച വേനല്‍ മഴയുടെ അളവ് സാധാരണയിലും കുവായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.രാജ്യത്താകമാനം ഈ വര്‍ഷം ലഭിച്ച വേനല്‍ മഴയില്‍ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.അണക്കെട്ടിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ ജലം കരുതലോടെ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

മാര്‍ച്ച് ഒന്നുമുതല്‍ മേയ് 15 വരെ 75.9 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. 96.8 മില്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ ലഭിക്കാറുള്ളത്. ഇത് ഇത് കാര്‍ഷിക മേഖലയെയും വലിയ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.