തൃ​പ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നു തന്നെ മടക്കി അയക്കണമെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ഭൂ​മാ​താ ബ്രി​ഗേ​ഡ് നേ​താ​വ് തൃ​പ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്നു തന്നെ പൊലീസ് മടക്കി അയക്കണമെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തൃപ്തി ദേശായി പുറത്തിറങ്ങിയാല്‍ വഴിനീളെ പ്രതിഷേധം ഉണ്ടാകുമെന്ന് രാഹുല്‍ ഈശ്വര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദേവസ്വം ബോർഡ് സാവകാശം നൽകാൻ തീരുമാനിച്ച നിലയ്ക്ക് ജനുവരി 22 വരെ യുവതികളെ പ്രവേശിപ്പിക്കരുതെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. യുവതികളെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചാൽ  വരുന്ന 66 ദിവസവും ശബരിമലക്ക് കാവൽ നിൽക്കുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.