തൃശൂരില്‍ സുരേഷ്ഗോപിയുടെ ബാനറുകളും കമാനവും നശിപ്പിച്ച നിലയില്‍

തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വസ്തുക്കള്‍ നശിപ്പിച്ച നിലയില്‍. മുക്കാട്ടുകരയിലെ എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിലെ ബാനറുകളും പോസ്റ്ററുകളുമാണ് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.

ഇന്ന് പുലര്‍ച്ചയാണ് ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ച സൂചന. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് ഈ ആക്രമണത്തിലൂടെ വ്യക്തമായതെന്ന് ബിജെപി തൃശൂര്‍ ജില്ലാ സെക്രട്ടറി എ.നാഗേഷ് പറഞ്ഞു.സംഭവത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല.