തുലഭാര നേര്‍ച്ചക്കിടെ ത്രാസ് പൊട്ടി ശശി തരൂരിന് പരിക്ക്

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തുലഭാര നേര്‍ച്ചയില്‍ ത്രാസ് പൊട്ടി വീണുണ്ടായ അപകടത്തിലാണ് സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റത്. തലയില്‍ ആറ് തുന്നിക്കെട്ടുണ്ട്.


സ്ഥാനാര്‍ത്ഥിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവില്‍ തരൂരിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടമായി ഈ അവസരത്തില്‍ ഒരുപക്ഷേ വിശ്രമം വേണ്ടിവന്നേക്കും.

പ്രചാരണ രംഗത്ത് തരൂര്‍ തുടരുന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.