തീവ്രവാദം വര്‍ദ്ധിക്കാന്‍ കാരണം സോഷ്യല്‍ മീഡിയയെന്ന് സൈനിക മേധാവി ദേവ്‌രാജ് അന്‍പ്

ഉധംപൂര്‍ : തീവ്രവാദത്തിന് വളരാന്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും പിന്തുണ ലഭിക്കുന്നുവെന്ന് സൈനിക മേധാവി ലെഫ്റ്റനന്റ്‌ ജനറല്‍ ദേവ്‌രാജ് അന്‍പ് അഭിപ്രായപ്പെട്ടു.

തീവ്രവാദം വര്‍ദ്ധിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണ്. പുതിയ തലമുറയില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം അത്രയ്ക്കുണ്ട്. ഈ വിഷയത്തില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു. ശത്രുക്കള്‍ നിരാശയിലാണ്. അതുകൊണ്ട് തന്നെ അവര്‍ ലക്ഷ്യമിടുന്നത് എളുപ്പം എത്തിപ്പിടിക്കാന്‍ കഴിയുന്നവരെയാണ്. അതിര്‍ത്തയില്‍ പരാജയപ്പെടുമ്പോള്‍ അവര്‍ ക്യാമ്പസുകള്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കും. യുവതലമുറ തീവ്രവാദത്തിലേയ്ക്ക്‌
നീങ്ങുന്നത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനെതിരെ ആയുധമെടുക്കന്നതാരാണോ അവര്‍ ഭീകരവാദികളാണെന്നും ദേവ്‌രാജ് അന്‍പ് കൂട്ടിച്ചേര്‍ത്തു.