തി​രു​വ​ന​ന്ത​പു​രത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേര്‍ കസ്റ്റഡിയില്‍

തി​രു​വ​ന​ന്ത​പു​രം: ശ്രീവരാഹത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന അര്‍ജുന്‍ എന്നയാളുടെ കൂട്ടാളികളായ രണ്ടു പേരാണ് പോലീസ് പിടിയിലുള്ളത്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

കഴിഞ്ഞ രാത്രിയാണ് സംഭവം. ശ്രീ​വ​രാ​ഹം പു​ന്ന​പു​രം സ്വ​ദേ​ശി മ​ണി​ക്കു​ട്ട​ന്‍ എ​ന്ന് വി​ളി​യ്ക്കു​ന്ന ശ്യാം (28) ​ആ​ണ് മ​രി​ച്ച​ത്. ശ്രീ​വ​രാ​ഹ​ത്ത് രാ​ത്രി​യി​ല്‍ ര​ണ്ട് സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ല്‍ ത​ട​യാ​ന്‍ ശ്ര​മി​ക്ക​വെ​യാ​ണ് ശ്യാ​മി​ന് കു​ത്തേ​റ്റ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒളിവില്‍ പോയിരിക്കുന്ന അര്‍ജുനാണ് കുപ്പി പൊട്ടിച്ച്‌ ശ്യാമിനെ കുത്തിയതെന്ന് പോലീസ് പറഞ്ഞു. അ​ര്‍​ജു​നെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിത ശ്രമം നടത്തുന്നുണ്ട്.