തി​രി​ക​ള്‍ ഒ​റ്റ​യ്ക്കു തെ​ളി​ച്ച​ത് ഹൈ​ന്ദ​വ ശാ​സ്ത്ര പ്ര​കാരം; വി​ശ​ദീ​ക​ര​ണ​വു​മാ​യി ക​ണ്ണ​ന്താ​നം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു തീ​ര്‍​ഥാ​ട​ന ടൂ​റി​സം സ​ര്‍​ക്യൂ​ട്ട് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ല്‍ ഒ​റ്റ​യ്ക്കു നി​ല​വി​ള​ക്കി​ലെ തി​രി​ക​ള്‍ എ​ല്ലാം തെ​ളി​യി​ച്ച​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ല്‍​ഫോ​ണ്‍​സ് ക​ണ്ണ​ന്താ​നം. ഹൈ​ന്ദ​വ ശാ​സ്ത്ര പ്ര​കാ​ര​മാ​ണ് താ​ന്‍ തി​രി​ക​ള്‍ തെ​ളി​യി​ച്ച​തെ​ന്നും ഒ​രു ന​ല്ല കാ​ര്യ​ത്തി​ന്‍റെ ആ​രം​ഭം കു​റി​യ്ക്കാ​ന്‍ നി​ല​വി​ള​ക്കു കൊ​ളു​ത്തു​​മ്പോള്‍ അ​തി​ലെ എ​ല്ലാ തി​രി​ക​ളും ഒ​രു വ്യ​ക്തി ത​ന്നെ​യാ​ണ് തെ​ളി​യി​ക്കേ​ണ്ട​ത് എ​ന്നു​മാ​ണു മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഒ​രു ന​ല്ല കാ​ര്യ​ത്തി​ന്‍റെ ആ​രം​ഭം കു​റി​യ്ക്കാ​ന്‍ നി​ല​വി​ള​ക്കു കൊ​ളു​ത്തു​മ്പോള്‍
അ​തി​ലെ എ​ല്ലാ തി​രി​ക​ളും ഒ​രു വ്യ​ക്തി ത​ന്നെ​യാ​ണ് തെ​ളി​യി​ക്കേ​ണ്ട​ത് എ​ന്നാ​ണ് ഹൈ​ന്ദ​വ ശാ​സ്ത്ര​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ക്ഷേ​ത്ര വി​ജ്ഞാ​ന കോ​ശ​ത്തി​ല്‍ ഇ​തി​നെ കു​റി​ച്ച്‌ പ​റ​യു​ന്നു​ണ്ട്.

ഞാ​ന്‍ വി​ള​ക്കി​ലെ ആ​ദ്യ തി​രി തെ​ളി​യി​ച്ചു വി​ശു​ദ്ധാ​ന​ന്ദ സ്വാ​മി​ജി​ക്ക് ദീ​പം ന​ല്‍​കു​​മ്പോള്‍ അ​ദ്ദേ​ഹം അ​ത് വാ​ങ്ങാ​ന്‍ വി​സ​മ്മ​തി​ക്കു​ക​യും ഒ​രു കാ​ര്യ​ത്തി​ന്‍റെ ശു​ഭാ​രം​ഭ​ത്തി​ന് ഒ​രാ​ള്‍ മാ​ത്രം വി​ള​ക്ക് ക​ത്തി​ച്ചാ​ല്‍ മ​തി​യെ​ന്നു പ​റ​യു​ക​യും ചെ​യ്തു. സ്വാ​മി​ജി​യു​ടെ വാ​ക്കു​ക​ള്‍ അ​വി​ടെ സ​ന്നി​ഹി​ത​നാ​യി​രു​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ അ​നു​കൂ​ലി​ക്കു​ക​യും ചെ​യ്തു- ക​ണ്ണ​ന്താ​നം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു.