തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി

പത്തനംതിട്ട: തിരുവല്ലയില്‍ യുവതിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. അയിരൂര്‍ സ്വദേശിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീകൊളുത്തിയ കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു കസ്റ്റഡിയില്‍. പ്രണയ നൈരാശ്യമാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.