തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രിൻസിപ്പലിനെ മാറ്റി

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജില്‍ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി. തൃശൂര്‍ ഗവ. കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ.സി.സി.ബാബുവിനെയാണ് പ്രിന്‍സിപ്പലായി പകരം നിയമിക്കുക. ഉന്നത വിദ്യാഭ്യാസവകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങി.

കോളജിന് പുതിയ മുഖം നല്‍കുന്നതിന്‍റെ ഭാഗമായി ക്യാമ്പസിനുള്ളിലെ കൊടിമരങ്ങളും ഫ്ളെക്സ് ബോര്‍ഡുകളും നീക്കം ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയായിവരുന്നു. ഇനി കൊടിമരം ഉള്‍പ്പടെ കാന്പസിനുള്ളില്‍ സ്ഥാപിക്കണമെങ്കില്‍ പ്രിന്‍സിപ്പലിന്‍റെ അനുവാദം വാങ്ങണം. അടുത്ത അധ്യയന ദിവസം മുതല്‍ കോളജില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കി തുടങ്ങും.

കോളജിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പലിന്‍റെ താത്കാലിക ചുമതലയുണ്ടായിരുന്ന കെ.വിശ്വംഭരനെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കോളജ് അടുത്ത തിങ്കളാഴ്ച തൂറക്കും. അതിന് മുന്‍പ് പുതിയ പ്രിന്‍സിപ്പല്‍ ചുമതല ഏറ്റെടുത്തേക്കും.