തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം; യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വീണ്ടും കൊലപാതകം. ഇന്നലെ രാത്രി ശ്രീവരാഹത്ത് യുവാവ് കുത്തേറ്റ് മരിച്ചു.രണ്ട് പേര്‍ക്ക് പരുക്കേറ്റു. ശ്രീവരാഹം സ്വദേശി ശ്യാമാണ് മരിച്ചത്. വിമല്‍, ഉണ്ണിക്കണ്ണന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനോജ്, രജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരി സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. മൂന്ന് ദിവസം മുന്‍പ് കരമനയില്‍ യുവാവ് കൊല്ലപ്പെട്ടതിന്റെ ഭീതി അവസാനിക്കും മുന്‍പാണ് രണ്ടാമത്തെ കൊലപാതകം.  ഫോര്‍ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.