തിരമാലകളോട് പോരാടി അമല പോള്‍; വൈറലായി ചിത്രങ്ങള്‍

പുതുശ്ശേരിയിലെ ബീച്ചിൽ സർഫിങ്ങ് നടത്തി നടി അമല പോള്‍. താരം സര്‍ഫിങ്ങ് നടത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സ്‌കൂള്‍ കാലത്തിലേക്ക് തിരിച്ചുപോവുകയാണ്, ഇത്തവണ സര്‍ഫിങ് സ്‌കൂളിലേക്കാണ്.സര്‍ഫിങ് പഠിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.

കഴിഞ്ഞ മൂന്നു മാസങ്ങളായി അമല സർഫിങ്ങ് പരിശീലനത്തിൽ ആയിരുന്നു. അത്ര എളുപ്പമുള്ള പരിപാടിയല്ല ഇതെന്നും ഉപ്പുവെള്ളം നന്നായി കുടിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പുകൾ കമന്റുകളായി ആരാധകർ നൽകുന്നുണ്ട്.