തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഇന്ന് തമിഴ്നാട്ടിൽ

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് തമിഴ്നാട്ടിൽ എത്തും. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന്‍റെ പ്രചാരണ യോഗങ്ങളിൽ രാഹുൽ പങ്കെടുക്കും. 

സേലം, കൃഷ്ണഗിരി ,തേനി, തിരുപ്പറൻകുൻഡ്രം എന്നിവടങ്ങളിലെ പ്രചാരണ യോഗങ്ങളിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ഇടത് പാർട്ടി നേതാക്കൾ ഉൾപ്പടെ സേലത്തെ തെരഞ്ഞെടുപ്പ് യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം കോൺഗ്രസ് അധ്യക്ഷന്‍റെ ആദ്യ തമിഴ്‌നാട് സന്ദർശനം കൂടിയാണിത്. പ്രകടന പത്രികയുടെ തമിഴ് പതിപ്പ് യോഗത്തിൽ രാഹുൽ പ്രകാശനം ചെയ്യും.