തിരഞ്ഞെടുപ്പ്‌ ല​ക്ഷ്യം ​വ​ച്ച്‌ സൈ​ന്യ​ത്തെ ബി​ജെ​പി രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്നു: അ​ഖി​ലേ​ഷ് യാ​ദ​വ്

ലക്‌നൗ: തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം​വ​ച്ച്‌ ബി​ജെ​പി സൈ​ന്യ​ത്തെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ക​യാ​ണെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. സൈ​നി​ക സ്കൂ​ളി​ല്‍ പ​ഠി​ച്ച​തു​കൊ​ണ്ടാ​വാം താ​നും ത​ന്‍റെ പാ​ര്‍​ട്ടി​യും ഒ​രി​ക്ക​ലും ഒ​രു ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ണ​ത്തി​നും സൈ​ന്യ​ത്തെ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​ക്ക് ഒ​ന്നും ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല. വെ​റു​പ്പ് പ​ട​ര്‍​ത്തു​ന്ന പാ​ര്‍​ട്ടി​യെ​ന്നാ​ണ് അ​വ​ര്‍ അ​റി​യ​പ്പെ​ടു​ന്ന​ത്. ദ​രി​ദ്ര​രു​ടേ​യും ക​ര്‍​ഷ​ക​രു​ടേ​യും മ​ക്ക​ളാ​ണ് അ​തി​ര്‍​ത്തി കാ​ക്കു​ന്ന​ത്. ബി​ജെ​പി നേ​താ​ക്ക​ള്‍ ഇ​ത് വോ​ട്ടാ​ക്കി മാ​റ്റാ​മോ​യെ​ന്നാ​ണ് നോ​ക്കു​ന്ന​ത്. ബി​ജെ​പി​ക്ക് ഒ​രു ത​ര​ത്തി​ലു​ള്ള വോ​ട്ടും ല​ഭി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.