തിരഞ്ഞെടുപ്പ്‌ ബോണ്ടിന് സ്റ്റേയില്ല, പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് സുപ്രീം കോടതി

ന്യൂ​ഡ​ല്‍​ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞടുപ്പ് ബോണ്ടുകള്‍ക്ക് സ്റ്റേയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ ‌തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മെയ് 30നകം വിശദാംശങ്ങള്‍ നല്‍കണം. ഇടക്കാല ഉത്തരവാണിത്.

വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംഭാവന നല്‍കിയത് ആര്, ലഭിച്ച തുക എത്ര തുടങ്ങിയ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കണം. മെയ് 15നുള്ളില്‍ ലഭിക്കുന്ന സംഭാവനയുടെ കണക്കുകളും സമര്‍പ്പിക്കണം.