തിരഞ്ഞെടുപ്പില്‍ 40.5% സ്ത്രീകള്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികളായി എത്തുമെന്ന് മമതാ

കൊല്‍ക്കത്ത:ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി 40.5% സ്ത്രീകള്‍ എത്തുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.

ഇത്രയും സ്ത്രീ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പിന് കൊണ്ടുവരാനായത് അഭിമാനകരമാണെന്നും മമത ബാനര്‍ജി പറഞ്ഞു.

‘പാര്‍ലമെന്റില്‍ വനിത സംവരണ ബില്‍ ഇനിയും പാസ്സായിട്ടില്ല. 16ാം ലോക്സഭയില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് 35% വനിത എംപിമാരാണുള്ളത്. മാത്രമല്ല തദ്ദേശഭരണസ്ഥാനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 50% ആയിരുന്നു സ്ത്രീ പ്രാതിനിധ്യം,’ വനിത ദിനത്തില്‍ മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തിരുന്നു.പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൂട്ടാന്‍ എന്നും സമ്മര്‍ദ്ദം ചെലുത്തിയിട്ടുള്ള നേതാവാണ് മമത.