തിരഞ്ഞെടുപ്പില്‍ മഹാസഖ്യവുമായി മായാവതിയും അഖിലേഷ് യാദവും; പ്രഖ്യാപനം നാളെ

ന്യൂ​ഡ​ല്‍​ഹി:  ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യവുമായി മായാവതിയും അഖിലേഷ് യാദവും. എസ്.പി, ബി.എസ്.പി സഖ്യപ്രഖ്യാപനം നാളെ ലക്നൗവില്‍ നടക്കും. ഇരുവരും സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ആഴ്ചകളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കോണ്‍ഗ്രസിനെ ഒഴിവാക്കി ഒരുമിച്ച് മത്സരിക്കാന്‍ അഖിലേഷും മായാവതിയും തീരുമാനിച്ചത്.

കഴിഞ്ഞയാഴ്ച ഇരുനേതാക്കളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 80 സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ 37 സീറ്റുകളില്‍ വീതം മല്‍സരിക്കാനാണ് ഇരുപാര്‍ട്ടികളും ധാരണയായിട്ടുള്ളത്. 2014 ല്‍ ബി.ജെ.പി 73 സീറ്റുകളാണ് ഉത്തര്‍പ്രദേശില്‍ നേടിയത്. അവസാനം നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി സഖ്യം വന്‍ വിജയം നേടിയിരുന്നു.