താരന്‍ ശല്യം ഒഴിവാക്കാന്‍ ഓട്‌സ് വിദ്യ…


പെണ്‍കുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്‌നമാണ് താരന്‍ . താരന്‍ മൂലം ചിലര്‍ക്ക് അകാല നരയുണ്ടാകാറുണ്ട്. അതുപോലെ പുരികത്തിലേയും തലയിലേയും താരന്‍ മുഖത്തേക്ക് കൊഴിഞ്ഞു വീണ് മുഖക്കുരു ഉണ്ടാകാനും കാരണമാകുന്നു. താരനെ പ്രതിരോധിക്കാന്‍ വിപണിയില്‍ പലതരത്തിലുള്ള മരുന്നുകള്‍ ലഭിക്കുന്നുവെങ്കിലും അവയുടെ തുടര്‍ച്ചയായുള്ള ഉപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. താരനെ പ്രതിരോധിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ഓട്‌സ് കൊണ്ട് താരന്റെ ശല്യം ഇല്ലാതാക്കാം. നന്നായി പൊടിച്ച് ഓട്‌സും ബദാം ഓയിലും പാലും നല്ലത് പോലെ പേസ്റ്റ് രൂപത്തില്‍ മിക്‌സ് ചെയ്യുക. ഒട്ടും വെള്ളം ചേര്‍ക്കാതെ വേണം മിക്‌സ് ചെയ്യേണ്ടത്.മുടി വൃത്തിയായി കഴുകിയ ശേഷം ഓട്‌സ് പാക്ക് തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക.
20 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ആഴ്ചയില്‍ ഒരു തവണ ഈ പാക്ക് ഉപയോഗിച്ചാല്‍ മതി. ഇത് തലയിലെ അമിത എണ്ണമയത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.