താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം

അബുദാബി: താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ കാലാവസ്ഥാ കേന്ദ്രം. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് ചിലയിടങ്ങളില്‍ മേഘങ്ങള്‍ മൂടിക്കെട്ടിയ അവസ്ഥയിലാണെകിലും താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കുമെന്നും വൈകുന്നേരവും രാത്രിയിലും മിതമായ രീതിയില്‍ കാറ്റ് വീശിയേക്കുമെന്നും പകല്‍ സമയത്ത് കടല്‍ ശാന്തമായിരിക്കുമെങ്കിക്കും രാത്രിയില്‍ രൂക്ഷമാകാനാണ് സാധ്യത എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

തീരപ്രദേശങ്ങളില്‍ താപനില 43 മുതല്‍ 48ഡിഗ്രി സെല്‍ഷ്യസ് വരെ ആയേക്കും. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. യുഎഇയില്‍ ചൂട് ഒരാഴ്ച്ചവരെ കുറയാന്‍ സാധ്യത ഇല്ലെന്നും ഇതേ അവസ്ഥ തന്നെ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.