‘താന്‍ കൊടുത്തിരിക്കുന്ന കേസില്‍ സെന്‍കുമാര്‍ പ്രതിയാണ്’; സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍

തിരുവനന്തപുരം: പത്മഭൂഷണ്‍ നല്‍കാന്‍ നമ്ബി നാരായണന്‍ നല്‍കിയ സംഭാവനയെന്താണെന്നുള്ള ടി പി സെന്‍കുമാറിന്റെ ചോദ്യത്തിന് മറുപടിയുമായി നമ്ബി നാരായണന്‍. ഐഎസ്‌ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്തിരിക്കുന്ന കേസില്‍ സെന്‍കുമാര്‍ പ്രതിയാണ്. സെന്‍കുമാര്‍ കോടതിവിധി മനസിലാക്കിയിട്ടില്ലെന്ന് നമ്ബി നാരായണന്‍ പറഞ്ഞു. ടി പി സെന്‍കുമാറിന്റെ ആരോപണങ്ങള്‍ അപ്രസക്തമെന്ന് നമ്ബി നാരായണന്‍ പറഞ്ഞു. പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളെന്നും നമ്ബി നാരായണന്‍ പ്രതികരിച്ചു .

ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്ബി നാരായണന്‍ . ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ടി പി സെന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. സമിതി റിപ്പോര്‍ട്ട് നല്‍കും വരെ നമ്ബി നാരായണന്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ടി പി സെന്‍കുമാര്‍ പരിഹസിച്ചിരുന്നു. ഗോവിന്ദച്ചാമിയും അമീര്‍ ഉള്‍ ഇസ്ലാമുമൊക്കെ ഈ പട്ടികയില്‍ വരുമെന്നും ടി പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.