തലശ്ശേരി പെട്ടിപ്പാലത്ത് നിയന്ത്രണം വിട്ട ബസ്സ് വൈദ്യുതി തൂണിലിടിച്ചു.

തലശ്ശേരി പെട്ടിപ്പാലത്ത് നിയന്ത്രണം വിട്ട ബസ്സ് വൈദ്യുതി തൂണിലിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല ,
ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ ദേശീയ പാതയിലായിരുന്നു അപകടം .കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് നിയന്ത്രണം വിട്ട് തൂണിലിടിച്ചത്. തൂൺ പൂർണമായും തകർന്ന് ബസ്സിന്റെ മുകളിൽ വീണ നിലയിലായിരുന്നു. .ഫയർഫോഴ്‌സിന്റെയും കെ.എസ്ഇ ബി ഉദ്യോഗസ്ഥരും, പോലീസിന്റെ യും നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡിൽ പൊട്ടി വീണ വൈദ്യുതി ലൈൻ മാറ്റിയത്. മേഖലയിൽ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു.