തലയുടെ കുതിപ്പ്; ‘പേട്ട’ ബോക്‌സ് ഓഫീസില്‍ രണ്ടാമത്

petta-viswasam-12പൊങ്കല്‍ റിലീസായി തീയ്യേറ്ററുകളിലെത്തിയ സൂപ്പര്‍ സ്റ്റാര്‍ ചിത്രം പേട്ടയും അജിത് ചിത്രം വിശ്വാസവും ബോക്‌സ് ഓഫീസില്‍ തീ പാറുന്ന പോരാട്ടമാണ് നടത്തുന്നത്. തമിഴ്‌നാട് ബോക്‌സ് ഓഫീസ് കണക്ക് പ്രകാരം രജനിയുടെ പേട്ട രണ്ടാം സ്ഥാനത്താണ്.

ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ ദിവസം ഒരു രജനി ചിത്രം ബോക്‌സ് ഓഫീസില്‍ രണ്ടാമതാകുന്നത്. ഇതിനു മുന്‍പ് സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിനെ പിന്നിലാക്കിയത് ഉലകനായകന്‍ കമലഹാസന്റെ ചിത്രം തേവര്‍ മകന്‍ ആയിരുന്നു. അന്ന് റിലീസായ രജനി ചിത്രം പാണ്ടിയനെക്കാളും മികച്ച നിലയിലായിരുന്നു തേവര്‍ മകന്‍.

ജനുവരി പത്തിനാണ് വിശ്വാസവും, പേട്ടയും പൊങ്കല്‍ റിലീസായി തീയ്യേറ്ററുകളിലെത്തിയത്. കാര്‍ത്തിക് സുബ്ബരാജ് രജനികാന്തിനെ നായകനാക്കി ഒരുക്കിയ പേട്ടയില്‍ നായികമാരായി എത്തിയത് സിമ്രാനും തൃഷയുമായിരുന്നു. സംവിധായകന്‍ ശിവ- അജിത്ത് കൂട്ട് കെട്ടിലൊരുങ്ങിയ അഞ്ചാമത്തെ ചിത്രമാണ് വിശ്വാസം. നയന്‍താര ആണ് ചിത്രത്തിലെ നായിക.