തലമുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ ഒരുങ്ങിക്കോളൂ..;വെള്ളാപ്പള്ളിക്ക് മറുപടിയുമായി എ.എ ഷുക്കൂര്‍

തിരുവനന്തപുരം: വെള്ളാപ്പള്ളിക്കെതിരെ കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂര്‍ രംഗത്ത്. വെള്ളാപ്പള്ളിയോട് തലമുണ്ഡനം ചെയ്ത് കാശിക്ക് പോകാന്‍ ഒരുങ്ങിക്കോളൂവെന്ന് ഷുക്കൂര്‍ പറഞ്ഞു. നേരത്തെ ആലപ്പുഴയില്‍ ആരിഫ് തൊറ്റാല്‍ താന്‍ തല മുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന്‌ വെള്ളാപ്പള്ളി വെല്ലുവിളിച്ചിരുന്നു ഇതിനെതിരെയാണ് കോണ്‍ഗ്രസ് നേതാവ് എ എ ഷുക്കൂര്‍ രംഗത്തെത്തിയത്.

വെള്ളാപ്പള്ളി പിന്തുണച്ചവരുടെ ഗതി എന്താണെന്ന് ആലപ്പുഴക്കാർക്കറിയാം. സിപിഎമ്മും വെള്ളാപ്പള്ളിയും തമ്മിലുള്ള കച്ചവടമെന്തെന്ന് മനസ്സിലായെന്നും വെള്ളാപ്പള്ളിയെ കാശിക്ക് വിടാനുള്ള ഒരുക്കങ്ങൾ ആലപ്പുഴയിൽ തുടങ്ങിയെന്നും ഷുക്കൂർ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Also Read:ആരിഫിനോട് കോണ്‍ഗ്രസ് മല്‍സരിക്കുന്നത് ആനയോട് ആട് മല്‍സരിക്കും പോലെ, ജയിച്ചില്ലെങ്കില്‍ തലമൊട്ടയടിച്ച് കാശിക്കുപോകും: വെള്ളാപ്പള്ളി