തരൂരിന്‍റെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടയില്‍ ത്രാസ് പൊട്ടിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന്‍റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തരൂരിനെ വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തരൂരിന്‍റെ ഇന്നത്തെ പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയെന്നും ചൊവ്വാഴ്ചത്തെ പരിപാടികള്‍ മുനിശ്ചയപ്രകാരം നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ തന്പാനൂര്‍ രവി അറിയിച്ചു.

ഇന്ന് രാവിലെ പതിനൊന്നോടെ തന്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവിലിലാണ് സംഭവമുണ്ടായത്. വിഷു ദിനത്തില്‍ അദ്ദേഹം പഞ്ചസാര കൊണ്ട് തുലാഭാരം നേര്‍ന്നിരുന്നു. ഈ വഴിപാട് ചെയ്യുന്നതിനിടെ ത്രാസിന്‍റെ കൊളുത്തു ഒടിഞ്ഞുവീണ് തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു.