തമിഴ്നാട്ടിൽ നിന്ന് മായം കലർന്ന എണ്ണ കേരളത്തിലേക്ക്

തമിഴ്നാട്ടിൽ നിന്നും വ്യാപകമായി മായം ചേർത്ത വെളിച്ചെണ്ണ കേരളത്തിലെത്തുന്നു.ഗുണനിലവാരം കുറഞ്ഞ സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണയുടെ ബ്രാന്‍ഡുകൾ കഴിഞ്ഞാഴ്ച കേരളം സർക്കാർ നിരോധിച്ചിരുന്നു .

ഇവ നിര്‍മ്മിക്കുന്നത് തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള കമ്പനിയാണ്.ഇതേ കമ്പനിയുടെ സൗഭാഗ്യ, സുരഭി എന്നീ ബ്രാന്‍ഡുകള്‍ മൂന്നുമാസം മുന്‍പ് കേരളത്തിൽ നിരോധിച്ചിരുന്നു. ഇതോടെ പേര് മാറ്റി പുതിയ പേരില്‍ മായം ചേര്‍ത്ത വെളിച്ചെണ്ണ കേരളത്തിലെത്തിയിരിക്കുകയാണ്.

നാട്ടിൻപുറങ്ങളിലും അല്ലാതെയും ചെറിയ രീതിയിൽ പ്രവർത്തിക്കുന്ന കടകൾ വഴിയാണ് ഈ കമ്പനി എണ്ണകൾ വിൽക്കുന്നത്.ഗുണ നിലവാരം കുറഞ്ഞതും,ഹാനികരവുമായ എണ്ണകൾ കേരളത്തിൽ നിരോധിച്ചു വരികയാണ്.അഞ്ചു വർശം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.