തന്‌റെ രാഷ്ട്രീയത്തിന്‌റെ നിറം കറുപ്പെന്ന് കമല്‍ഹാസന്‍

ചെന്നൈ: തന്‌റെ രാഷ്ട്രിയത്തിന്‌റെ നിറം കറുപ്പാണെന്നും അതൊരിക്കലും കാവിയാകില്ലെന്നും വ്യക്തമാക്കി കമല്‍ഹാസന്‍. കാവിയെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. ദ്രാവീഡന്മാരുടെ ശരീരത്തിന്‌റെ നിറമാണ് കറുപ്പ് അവരെയാണ് താന്‍ പ്രതിനിധീകരിക്കുന്നതെന്നും കമല്‍ഹാസന്‍ പറഞ്ഞു. അഭിനയം നിര്‍ത്തി രാഷ്ട്രീയത്തിലേക്കിറങ്ങുന്ന കമല്‍ഹാസന്‍ ഈ മാസമാണ് രാഷ്ട്രീയ പാര്‍ട്ടിയും പാര്‍ട്ടിയുടെ നയപരിപാടികളും പ്രഖ്യാപിക്കുന്നത്.

ഇലക്ഷനില്‍ പരാജയപ്പെട്ടാല്‍ സിനിമയിലേക്ക് വീണ്ടും വരുമോയെന്ന ചോദ്യത്തിന് സത്യസന്ധമായ ജീവിതത്തിന് താന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും പരാജയപ്പെടുമെന്ന് ചിന്തിക്കുന്നില്ലെന്നുമാണ് മറുപടി നല്‍കിയത്.