തന്ത്രിമാര്‍ ദേവസ്വം ജീവനക്കാര്‍ മാത്രം, ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അവകാശമില്ല: കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ട്. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിക്ക് അവകാശമില്ല. ശബരിമല തന്ത്രിയോട് ബോര്‍ഡ് വിശദീകരണം ചോദിച്ചത് ശരിയായ നടപടിയാണ്.

ദേവസ്വം ബോര്‍ഡ് ജീവനക്കാരെക്കുറിച്ച് അപവാദപ്രചാരണം നടത്തിയ ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി സഭയിൽ പറഞ്ഞു. ജീവനക്കാരില്‍ ഭൂരിഭാഗം പേരും അഹിന്ദുക്കളെന്നായിരുന്നു ശശികലയുടെ പ്രചാരണം. ശ​ബ​രി​മ​ല​യി​ല്‍ നി​രോ​ധ​നാ​ജ്ഞ തു​ട​രും. ശ​ബ​രി​മ​ല​യി​ല്‍ ആ​ര്‍​എ​സ്‌എ​സി​ന്‍റെ അ​ഴി​ഞ്ഞാ​ട്ട​മാ​ണ് ന​ട​ക്കു​ന്ന​ത്.

ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യ​ല്ല ശ​ബ​രി​മ​ല​യെ ക​ലാ​പ​കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി അ​ട​ക്ക​മു​ള്ള സാ​മൂ​ഹി​ക​ വി​രു​ദ്ധ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ര്‍​ക്കാ​ര്‍ അ​വി​ടെ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രു സം​ഘ​ട​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല​ല്ല ശ​ബ​രി​മ​ല​യി​ല്‍ അ​ന്ന​ദാ​നം ന​ട​ത്തു​ന്ന​ത്. അ​ന്ന​ദാ​ന​ത്തി​ന് സ​ഹാ​യം ന​ല്‍​കു​ന്ന​വ​രു​ടെ രാ​ഷ്ട്രീ​യം നോ​ക്കാ​റി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.