തദ്ദേശീയ തെരഞ്ഞെടുപ്പ്​:എതിരാളികൾ ഇല്ലാതെ തൃണമൂലിന്​ 35 ശതമാനം സീറ്റുകളിൽ ജയം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മേയ്​ 14 ന്​ നടക്കാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ 34 ശതമാനം സീറ്റുകളിലും എതിരില്ലാതെ വിജയം നേടി തൃണമൂല്‍ കോണ്‍ഗ്രസ്​. സംസ്ഥാനത്തെ 58,692 സീറ്റുകളില്‍ 20,000 സീറ്റുകളിലും എതിര്‍ സ്ഥാനാര്‍ഥികളില്ലാതെ ത്രൃണമുല്‍ സ്വന്തമാക്കി. നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള കാലാവധി ശനിയാഴ്​ചയാണ്​ അവസാനിച്ചത്​. 34 ശതമാനം സീറ്റുകളിലും ത്രൃണമൂല്‍ സ്ഥാനാര്‍ഥിയല്ലാതെ മറ്റെരാളും മത്സരിക്കുന്നില്ല. പശ്ചിമബംഗാളി​​െന്‍റ ചരിത്രത്തില്‍ ആദ്യമായാണ്​ ഇത്തരമൊരു സംഭവം.

ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍​ഗ്രസി​​െന്‍റ ഭീഷണിമൂലമാണ്​ മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നോമിനേഷന്‍ നല്‍കാന്‍ കഴിയാതിരുന്നതെന്നാണ്​ ആരോപണം. തൃണമൂല്‍ ​സ്ഥാനാര്‍ഥികള്‍ വാട്ട്​സ്​ ആപ്പിലൂടെ അയച്ച നോമിനേഷന്‍ പോലും ഫയലില്‍ സ്വീകരിച്ചതായും ആരോപണമുണ്ട്​.