തണ്ണിമത്തന്‍ കഴിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

തണ്ണിമത്തന്‍ കാഴ്ച്ചയില്‍ മാത്രമല്ല ആരോഗ്യത്തിലും മുന്‍ പന്തിയിലാണ്. നിരവധി അസുഖങ്ങള്‍ക്ക് തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. ഏത് കാലത്തും ഇവ കഴിക്കാം. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ അത് നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരമാണ് തണ്ണിമത്തനും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം. വേനല്‍ക്കാലത്തുണ്ടാകുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ സഹായിക്കുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കുന്ന കാര്യത്തിലും തണ്ണിമത്തന്‍ പുറകിലല്ല. ഏതൊരു പഴം കഴിക്കുന്നതിനേക്കാള്‍ രണ്ടിരട്ടി ആരോഗ്യഗുണങ്ങളാണ് തണ്ണിമത്തന്‍ നല്‍കുന്നത്. ഇത് റാഡിക്കല്‍ ഡാമേജ് ഇല്ലാതാക്കുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം, ആമാശയ ക്യാന്‍സര്‍ തുടങ്ങിയവയെ എല്ലാം പ്രതിരോധിക്കുന്നു.

ഉറക്കമില്ലായ്മ, ഉറക്കത്തിലെ അസ്വസ്ഥതകള്‍ എന്നീ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കുന്നു തണ്ണിമത്തന്‍. ഉറങ്ങുന്നതിനു മുന്‍പ് എന്നും തണ്ണിമത്തന്‍ കുടിച്ചു നോക്കൂ. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായകമാകുന്നു.

അമിതവണ്ണം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിനും തണ്ണിമത്തന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നു. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് തണ്ണിമത്തനെ കൊണ്ട് തടി കുറക്കാന്‍ സഹായിക്കുന്നത്. ഇത് ശരീരത്തിലെ അടിഞ്ഞ് കൂടിയിട്ടുള്ള എല്ലാ കൊഴുപ്പുകളേയും ഇല്ലാതാക്കുന്നു

കണ്ണിന്റെ ആരോഗ്യത്തിനും തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ എയുടെ കലവറയാണെന്നതും തണ്ണിമത്തനെ മറ്റു പഴങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. എന്നും വെറും വയറ്റില്‍ ഈ ജ്യൂസ് സ്ഥിരമാക്കാവുന്നതാണ്.

ശാരീരികവും മാനസികവുമായ ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നതിനും തണ്ണിമത്തന്‍ സഹായിക്കും. രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും തണ്ണിമത്തന്‍ ഒട്ടും പുറകിലല്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് ഇതിനെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത്. ഇതോടൊപ്പം നാരങ്ങ നീര് കൂടി ചേരുമ്പോള്‍ ഗുണങ്ങള്‍ ഇരട്ടിയാവുന്നു.