തടി കുറയ്ക്കാം കീറ്റോ ഡയറ്റിലൂടെ

ഏറെപ്പേറെ അലട്ടുന്ന പ്രശ്‌നമാണ് കീറ്റോ ഡയറ്റ്. കാര്‌ബോ ഹൈഡ്രേറ്റിന്‍രെ അളവ് കുറച്ച് പ്രോട്ടീനും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോ ഹൈഡ്രേറ്റ് കുറവ് എന്നാല്‍ പഞ്ചസാരയുടെ അളവ് കുറവെന്നാണ് അതിനാല്‍ തന്നെ പ്രമേഹത്തെ നിയന്ത്രിക്കാനും ഈ ഡയറ്റ് സഹായിക്കുന്നു.

കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങള്‍ ഇവയാണ്..

മുട്ട…

പ്രോട്ടീനിന്‍റെ കലവറയാണ് മുട്ട. എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് ഏറ്റവും നല്ലതാണ് മുട്ട. . ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് മാത്രമല്ല ഏതാണ്ട് 18 ശതമാനത്തോളം ഹൃദ്രോഗ സാധ്യതകളെ ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പഠനങ്ങൾ പറയുന്നത്. 


അവക്കാഡോ…

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാന്‍ വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍  ആരോഗ്യത്തെ വളരെയധികം പിന്താങ്ങുന്നു. 

ചീസ്…

വിറ്റാമിൻ എ ധാരാളം അടങ്ങിയ ചീസ് കണ്ണിന് കൂടുതൽ ​ഗുണം ചെയ്യും. രാത്രി നല്ല ഉറക്കം കിട്ടുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ചീസ് വളരെയധികം സഹായിക്കുന്നു. എല്ലുകൾക്കും പല്ലുകൾക്കും ഇവ കൂടുതൽ ബലം നൽകുന്നു.

തൈര്…

ദഹനത്തെ ഏറ്റവും കൂടുതല്‍ സഹായിക്കുന്ന വസ്തുവാണ് തൈര്. തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങളാണ് ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളത്. ശരീരത്തിലെ ഫോസ്ഫറസിനെ ആഗീരണം ചെയ്യാനും സഹായിക്കുന്നു. 

ഒലീവ് ഓയിൽ….

 ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒലീവ് ഓയിലിൽ അടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുക വഴി പ്രമേഹം തടയുമെന്ന് ഗവേഷകർ പറയുന്നു.

ബ്രോക്കോളി…

ശരീരത്തിന് ആവശ്യമുള്ള നിരവധി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ധാരാളം നാരുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി 6, കോപ്പര്‍, പൊട്ടാസ്യം എന്നിവ ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ബ്രോക്കോളിയില്‍ 47 ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാന്‍ ബ്രോക്കോളി കഴിക്കുന്നത് ഗുണം ചെയ്യും.

കോളിഫ്‌ളവര്‍…

അമിതവണ്ണമുള്ളവര്‍ കോളിഫ്‌ളവര്‍ വിഭവങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ കോളിഫ്‌ളവര്‍ ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്ത് രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ കെ, സി, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം എന്നിവ കോളിഫ്‌ളവറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

കൂണ്‍…

ചീത്ത കൊളസ്‌ട്രോള്‍ അകറ്റി നല്ല കൊളസ്‌ട്രോള്‍ നിലനിര്‍ത്താന്‍ വളരെ നല്ലതാണ് കൂണ്‍. കൂണ്‍ വിഭവങ്ങള്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നു. സന്ധിവീക്കം, നീര്‍ക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ക്ക് നല്ലൊരു മരുന്നാണ് കൂണ്‍.

പാവയ്ക്ക…

തടി കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ ദിവസവും പാവയ്ക്ക കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

നട്സ്…

ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ഭക്ഷണമാണ് നട്സ്. ദിവസവും രണ്ടോ മൂന്നോ നട്സ് കഴിക്കുന്നത് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടെെപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം.