തടയാം പകര്‍ച്ചവ്യാധികളെ

മഴക്കാലത്തോടൊപ്പം നേരിടേണ്ടിവരുന്ന ഭീഷണിയാണ്
പകര്‍ച്ചവ്യാധികള്‍.പരിസരശുചിത്വമില്ലായ്മയാണ് പ്രത്യേകിച്ചും പകച്ചവ്യാധികള്‍ക്ക് പ്രധാന കാരണമാകുന്നത്. നമ്മുടെ ചുറ്റുപാടുകള്‍ നന്നായി നിരീക്ഷിച്ച് കൊതുകു പെരുകുന്നതിനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കിയാല്‍തന്നെ ഒരു പരിധിവരെ രോഗങ്ങളെ തടയാന്‍ സാധിക്കും.

പ്രധാന മുന്‍കരുതലുകളുടെ ഭാഗമായി ഫ്രിഡ്ജിനു പിന്നിലെ ട്രേ, ചെടിച്ചട്ടികള്‍ വയ്ക്കുന്ന പാത്രം എന്നിവയിലെ വെള്ളം ഇടയ്ക്കിടെ മാറ്റുക.വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും വൃത്തിയാക്കി കൊതുകു കടക്കാത്തവിധം അടയ്ക്കുക.വീടിന്റെ ടെറസിലും മറ്റും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. വീടിനകത്തും പരിസരത്തും കൊതുകിന്റെ ഉറവിടങ്ങള്‍ ഇല്ലാതാക്കുക.

വ്യക്തി ശുചിത്വം പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കാനുപയോഗിക്കുക. പുറത്തുനിന്നുള്ള ശീതളപാനീയങ്ങളും ഐസും ഒഴിവാക്കുക.കൈകള്‍ വൃത്തിയാക്കി വയ്ക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലകൊണ്ടു മറയ്ക്കുന്നതിലൂടെ വായുവഴി വൈറസ് പടരുന്നത് ഒരുപരിധിവരെ തടയാനാകും.

.