തകർപ്പൻ ജയവുമായി സണ്‍റൈസേഴ്സ്

ഹൈ​ദ​രാ​ബാ​ദ്: ക്രി​സ് ഗെ​യി​ലും കെ.​എ​ൽ.​രാ​ഹു​ലും ചേ​ർ​ന്നു ന​ൽ​കി​യ മി​ക​ച്ച തു​ട​ക്കം ക​ള​ഞ്ഞു​കു​ളി​ച്ച കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഐ​പി​എ​ലി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നോ​ടു തോ​ൽ​വി ചോ​ദി​ച്ചു​വാ​ങ്ങി. 13 റ​ണ്‍​സി​നാ​യി​രു​ന്നു ഹൈ​ദ​രാ​ബാ​ദി​ന്‍റെ വി​ജ​യം. ഹൈ​ദ​രാ​ബാ​ദ് ഉ​യ​ർ​ത്തി​യ 133 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന പ​ഞ്ചാ​ബ് 119 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

55/0 എന്ന നിലയില്‍ നിന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരം കൈവിട്ടത്. എട്ടാം ഓവര്‍ എറിഞ്ഞ റഷീദ് ഖാന്‍ കെഎല്‍ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് മത്സരത്തിലെ ആദ്യ പഞ്ചാബ് വിക്കറ്റ് വീഴ്ത്തിയത്. തൊട്ടടുത്ത ഓവറില്‍ ക്രിസ് ഗെയിലിനെ പുറത്താക്കി ബേസില്‍ തമ്ബി രണ്ടാം വിക്കറ്റ് നേടി. മയാംഗ് അഗര്‍വാല്‍(12)-കരുണ്‍ നായര്‍(13) കൂട്ടുകെട്ട് വീണ്ടും മത്സരത്തിലേക്ക് പഞ്ചാബിനെ തിരിച്ചുകൊണ്ടുവരുമെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ ഷാകിബും റഷീദ് ഖാനും യഥാക്രമം ഇവരുടെ വിക്കറ്റുകള്‍ വീഴ്ത്തി.പിന്നീട് മത്സരത്തില്‍ തുടരെ വിക്കറ്റുകള്‍ നേടി ശക്തമായ സാന്നിധ്യം ഹൈദ്രാബാദ് ബൗളര്‍മാര്‍ പ്രകടമാക്കുകയായിരുന്നു. 20 ഓവറില്‍ 119 റണ്‍സ് മാത്രമേ പഞ്ചാബിനു നേടാനായുള്ളു.

സണ്‍റൈസേഴ്സ് നിരയില്‍ റഷീദ് ഖാന്‍ മൂന്ന് വിക്കറ്റുകള്‍ നേടി. തന്റെ നാലോവറില്‍ 19 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്. സ്പെല്ലിലെ അവസാന രണ്ട് പന്തില്‍ മുജീബ് റഹ്മാന്‍ നേടിയ രണ്ട് ബൗണ്ടറില്ലായിരുന്നേല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിലും റഷീദ് പിശുക്ക് കാട്ടിയേനെ. സന്ദീപ് ശര്‍മ്മ, ഷാകിബ് അല്‍ ഹസന്‍, ബേസില്‍ തമ്ബി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.