തകരാറിലായ ഹെലികോപ്ടര്‍ നന്നാക്കി രാഹുല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തകരാറിലായ ഹെലികോപ്ടര്‍ നന്നാക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധി തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ഹിമാചല്‍ പ്രദേശിലെ ഉന മേഖലയില്‍ വച്ചായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ ഹെലികോപ്ടര്‍ തകരാറായത്.

‘കൂട്ടായ പ്രയത്‌നം എന്ന് പറയുന്നത് എല്ലാവരും കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ്..ഉനയില്‍ വച്ച് ഞങ്ങളുടെ ഹെലികോപ്ടര്‍ തകരാറിലായി കൂട്ടായ പ്രയത്‌നത്തിലൂടെ അത് വളരെ വേഗത്തില്‍ ശരിയാക്കി..ഭാഗ്യത്തിന് ഗുരുതര തകരാര്‍ ഉണ്ടായിരുന്നില്ല’. രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

View this post on Instagram

Good teamwork means all hands to the deck! We had a problem with our helicopter in Una, HP today, that working together we quickly fixed. Nothing serious thankfully. #Helicopter #Teamwork #Himachal #ElectionCampaign #Election #Indiannationalcongress

A post shared by Rahul Gandhi (@rahulgandhi) on May 10, 2019 at 7:56am PDT