ഡൽഹി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരൻ പിടിയിൽ

ന്യൂ ​ഡ​ല്‍​ഹി: ഡ​ല്‍​ഹി രാജ്യാന്തര വിമാനത്താ​വളത്തിൽ വെടിയുണ്ടകളുമായി ഒരാൾ പിടിയിൽ. ​സ്വാത​ന്ത്ര്യ​ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കെയാണ് സംഭവം. ബു​ള്ള​റ്റു​ക​ളു​മാ​യി ഡ​ല്‍​ഹി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എത്തിയ യാ​ത്ര​ക്കാ​ര​ന്‍ ആണ് പി​ടി​യിലായത്.

ബാങ്കോക്കിൽ നിന്നുമെത്തിയ വ്യക്തിയാണ്. ഇയാളുടെ പക്കൽ നിന്നും 4 വെടിയുണ്ടൾ കണ്ടെടുത്തു. വിശദമായ ചോദ്യംചെയ്യലിന് പൊലീസ് കസ്റ്റഡിയിലാണ്.