ഡ്രൈ​വി​ങ്​ പ​രീ​ക്ഷ സോ​ഫ്​​റ്റ്​​വെ​യ​ര്‍ സ​ഹാ​യ​ത്തോ​ടെയാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം; ടെസ്റ്റ് നിരീക്ഷി​ക്കാ​ന്‍ ഇനി 12 ക്യാമറകള്‍

തിരുവനന്തപുരം: ഡ്രൈ​വി​ങ്​ പ​രീ​ക്ഷ പൂ​ര്‍​ണ​മാ​യും സോ​ഫ്​​റ്റ്​​വെ​യ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ക്കാ​നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. പഠിതാവിന്റെ ഡ്രൈ​വി​ങ്​ പാ​ട​വം നി​രീ​ക്ഷി​ക്കാ​ന്‍ ഇനി 12ഒാ​ളം കാ​മ​റ​ക​ളു​ണ്ടാ​കും. ഡ്രൈ​വി​ങ്​ ടെ​സ്​​റ്റ്​ വി​ജ​യ​വും പ​രാ​ജ​യ​വും തീ​രു​മാ​നി​ക്കു​ന്ന​തും പൂ​ര്‍​ണ​മാ​യും കമ്പ്യൂട്ടര്‍ സ​ഹാ​യ​ത്തോ​ടെ​യാ​കും.

ഡ്രൈ​വി​ങ്ങി​ല്‍ മ​തി​യാ​യ വൈ​ദ​ഗ്​​ധ്യ​വും ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ അ​റി​വും ഇ​ല്ലാ​ത്ത​വ​ര്‍​ക്ക്​ ടെ​സ്​​റ്റ്​ പാ​സാ​കാമെന്ന മോഹം വേണ്ട. ത്രീ​വീ​ല​ര്‍ ലൈ​സ​ന്‍​സ്​ ഇ​ല്ലാ​താ​കു​ന്ന​തോ​ടൊ​പ്പം ഹെ​വി വാ​ഹ​ന​ങ്ങ​ള്‍​ക്കു​ള്ള ലൈ​സ​ന്‍​സ്​ ഏ​കീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വാ​ഹ​നം വി​ല്‍​ക്കു​ന്ന​യാ​ള്‍​ത​ന്നെ വാ​ങ്ങു​ന്ന​യാ​ള്‍​ക്ക്​ ഉ​ട​മ​സ്​​ഥാ​വ​കാ​ശം മാ​റ്റി​ന​ല്‍​ക​ണ​മെ​ന്ന​തും പു​തി​യ മാ​റ്റ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ്​ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ല്‍ ത​യാ​റാ​ക്കു​ന്നു എ​ന്ന​താ​ണ്​ മ​റ്റൊ​രു പ​രി​ഷ്​​കാ​രം. ഇ​തോ​ടെ നി​ല​വി​ലെ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സിന്റെ രൂ​പ​വും സ്വ​ഭാ​വ​വും മാ​റും. സം​സ്​​ഥാ​ന​ത്തെ എ​ല്ലാ ആ​ര്‍.​ടി ഒാ​ഫി​സു​ക​ളു​ടെ​യും പ​രി​ധി​യി​ലു​ള്ള ലൈ​സ​ന്‍​സു​ക​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ത്തി​ലാ​കും ത​യാ​റാ​ക്കു​ക. ഇ​വ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ ലൈ​സ​ന്‍​സി​നോ​ട്​ കി​ട​പി​ടി​ക്കും വി​ധം അ​ച്ച​ടി​യി​ല്‍ ഉ​ള്‍​പ്പെ​ടെ ഉ​യ​ര്‍​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​യി​രി​ക്കും. 15 വ​ര്‍​ഷം വ​രെ ഒ​രു കേ​ടും കൂ​ടാ​തെ ഇ​വ സൂ​ക്ഷി​ക്കാ​നാ​കും. നി​ല​വി​ല്‍ അ​ത​ത്​ ആ​ര്‍.​ടി ഒാ​ഫി​സു​ക​ളാ​ണ്​ ലൈ​സ​ന്‍​സ്​ ത​യാ​റാ​ക്കു​ന്ന​ത്.