ഡിവില്ലിയേഴ്‌സിനും ഡുപ്ലെസിസിനും പിന്നാലെ ഡി കോക്കിനും പരിക്ക്

കേ​പ്ടൗ​ണ്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ തോറ്റതിന് പിന്നാലെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു തിരിച്ചടി കൂടി. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഡി​കോ​ക്ക് തുടര്‍ന്നുളള ഏകദിന മത്സരങ്ങളിലും ടി20 പരമ്പരയിലും കളിക്കില്ല. സെഞ്ചൂറിയനിലെ കളിക്കിടയില്‍ കൈയ്‌ക്കേറ്റ പരിക്കാണ് ഡികോക്കിന് തിരിച്ചടിയായത്.

നാ​ലാ​ഴ്ച​ത്തെ വി​ശ്ര​മ​മാ​ണ് ഡി​കോ​ക്കി​നു ഡോ​ക്ട​ര്‍മാ​ര്‍ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ പ​ര​മ്പ​ര​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന നാ​ല് ഏ​ക​ദി​ന​ങ്ങ​ളും ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളും ഡി​കോ​ക്കി​നു ന​ഷ്ട​മാ​കും. പു​തു​മു​ഖം വി​ക്ക​റ്റ് കീ​പ്പ​ര്‍ ഹെ​യ്ന്‍റി​ച്ച് ക്ലാ​സെ​നെ ക​ഴി​ഞ്ഞ ദി​വ​സം​ത​ന്നെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രു​ന്ന​തി​നാ​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ടീ​മി​നു ഡി​കോ​ക്കി​നു പ​ക​ര​ക്കാ​ര​നെ തേ​ടേ​ണ്ടി​വ​രി​ല്ല. ഫാ​സ്റ്റ് ബൗ​ള​ര്‍ ഡെയ്‌ല്‍ സ്റ്റെ​യി​നും പ​രി​ക്കി​നെ​ത്തു​ട​ര്‍ന്ന് പി​ന്മാ​റി​യി​രു​ന്നു. അ​തേ​സ​മ​യം, നാ​ലാം ഏ​ക​ദി​നം മു​ത​ൽ ഡി​വി​ല്യേ​ഴ്സ് ടീ​മി​ലെ​ത്തു​മെ​ന്നാ​ണ് ടീം ​മാ​നേ​ജ്മെ​ന്‍റ് ന​ല്കു​ന്ന സൂ​ച​ന.