ഡിജിപി മുഖ്യമന്ത്രിയുടെ തലയെടുത്തേ പോകൂവെന്ന്‌ മുല്ലപ്പള്ളി; ‘സർക്കാരിന് ബാധ്യത’

തിരുവനന്തപുരം:  യൂണിവേഴ്സിറ്റി കോളജ് വിഷയത്തിൽ കെ.എസ്.യു. നടത്തുന്ന സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

വനിതാ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ ക്ലിഫ് ഹൗസിൽ എത്തിയപ്പോൾ തടയാൻ ഒരു വനിതാ പോലീസുപോലും ഇല്ലായിരുന്നു. ഇത് ഇന്റലിജൻസ് സംവിധാനത്തിന്റെ വീഴ്ച്ചയാണ്.

ഡിജിപി ലോക് നാഥ് ബെഹ്റ സർക്കാരിന് ബാധ്യതയാണെന്നും മുഖ്യമന്ത്രിയുടെ തലയെടുത്തേ ഡിജിപി പോകൂവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.