ഡിഗ്രി നേടാന്‍ മരം നടണം; പുതിയ നിയമവുമായി ഫിലിപ്പീന്‍സ്

മരങ്ങളുടെ സംരക്ഷണത്തിനായി നിരവധി സംഘടനകള്‍ ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ സംഘടനാ പ്രവര്‍ത്തനം മാത്രം പോര ഓരോ വിദ്യാര്‍ഥിയും അതിനായി പ്രവര്‍ത്തിക്കണം എന്നാണ് ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ തീരുമാനം.

ഹൈസ്‌ക്കൂളായാലും ഡിഗ്രിയായാലും ഇനി മാര്‍ക്കുമാത്രം പോരാ ജയിക്കാന്‍. ഒപ്പം ഓരോ വിദ്യാര്‍ഥിയും 10 വൃക്ഷത്തൈകള്‍കൂടി നട്ടു പിടിപ്പിക്കണമെന്നതാണ് ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ പുതിയ നിയമം. രാജ്യത്തെ വിദ്യാര്‍കളുടെ കണക്കുവച്ച് നോക്കിയാല്‍ ഓരോവര്‍വും 175 പുതിയ മരങ്ങള്‍ വീതം നട്ടു വളര്‍ത്താനാകും. നിയമം കൃത്യമായി നടപ്പാക്കിയാല്‍ 525 ബില്യണ്‍ മരങ്ങളാണ് ഓരോ തലമുറയിലും നട്ടുവളര്‍ത്താന്‍ സാധിക്കുകയെന്ന് ഫിലിപ്പീന്‍സിലെ മഗ്ഡാലോ പാര്‍ട്ടി വക്താവ് ഗ്രേ അലെഗാനോ വ്യക്തമാക്കുന്നു.

ലോകത്തെ് വളരെ വേഗത്തില്‍ വനനശീകരണം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീന്‍സ്.അതുകൊണ്ടാണ് വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ സര്‍ക്കാര്‍ ഈ നിയമം നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചത്.