ഡാഷ് പ്രയോഗം:മുഖ്യമന്ത്രി തെരുവ്ഗുണ്ടയുടെ സ്വഭാവം കാണിക്കരുതെന്ന് കെ.സുധാകരൻ

കണ്ണൂർ:കോൺഗ്രസ് പ്രവർത്തകർ പ്ലാവില കണ്ടാൽ പോകുന്ന ആടുകളെ പോലെയാണെന്നും അവരെ പേര് പറയുന്നില്ല തല്ക്കാലം ‘ഡാഷ് ‘എന്ന് വിളിക്കാം എന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.സുധാകരൻ .അവനവനെ തന്നെ ‘ഡാഷ് ‘ എന്ന് വിളിച്ചാൽ മതിയെന്നാണ് കെ.സുധാകരൻ പിണറായി വിജയന് അതെ നാണയത്തിൽ മറുപടി നൽകിയത്.

ഒരു തെരുവ് ഗുണ്ടയുടെ സംസാര രീതിയാണ് സംസ്‌ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പറയുന്നത് എന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസുകാരെ വിശ്വസിക്കാൻ പാടില്ലെന്നും ഏത് നിമിഷം വേണമെങ്കിലും ബിജെപിയിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.