ഡല്‍ഹി മെട്രോയില്‍ സ്​ത്രീകള്‍ക്ക്​ സൗജന്യ യാത്രക്ക് കേന്ദ്രസര്‍ക്കാറിന്‍െറ അനുമതിയില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്​ത്രീകള്‍ക്ക്​ സൗജന്യ യാത്ര അനുവദിച്ചുള്ള അരവിന്ദ്​ കെജ്​രിവാള്‍ സര്‍ക്കാര്‍ തീരുമാനത്തിന്​ കേന്ദ്രസര്‍ക്കാറിന്‍െറ അനുമതിയില്ല. കേന്ദ്രമന്ത്രി ഹര്‍ദീപ്​ സിങ്​ പുരി ലോക്​സഭയിലാണ്​ മെട്രോയിലെ സ്​ത്രീകളുടെ സൗജന്യ യാത്രക്ക്​ അനുമതി നിഷേധിച്ച വിവരം അറിയിച്ചത്​.

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 50 ശതമാനം ഓഹരികള്‍ സംസ്ഥാന സര്‍ക്കാറിനും 50 ശതമാനം കേന്ദ്രസര്‍ക്കാറിനുമാണ്​. നിലവില്‍ മെട്രോയില്‍ ആര്‍ക്കും സൗജന്യ യാത്ര അനുവദിക്കേണ്ടെന്നാണ്​ കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

കഴിഞ്ഞ ജൂണിലാണ്​ മെട്രോയില്‍ സ്​ത്രീകള്‍ക്ക്​ സൗജന്യ യാത്ര അനുവദിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചത്​. എന്നാല്‍, തീരുമാനത്തിനെതിരെ ഡല്‍ഹി മെട്രോ ഉപദേശകന്‍ ഇ.ശ്രീധരന്‍ രംഗത്തെത്തിയിരുന്നു.