ഡല്‍ഹി എസ് ബി ഐ കെട്ടിടത്തില്‍ തീപിടുത്തം

ഡല്‍ഹി; ഡല്‍ഹിയില്‍ എസ് ബി ഐ കെട്ടിടത്തില്‍ തീപിടുത്തം. സന്‍സദ് മാര്‍ഗില്‍ പാര്‍ലമെന്റ് സ്ട്രീറ്റിലുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നത്. ഡല്‍ഹി ഫയര്‍ സര്‍വീസില്‍ നിന്നുള്ള ഏഴ്​ അഗ്നിശമന യൂണിറ്റ്‌ സ്ഥലത്തെത്തി തീയണച്ചു.

അരമണിക്കൂറിനുള്ളില്‍ തീ നിയന്ത്രണ വിധേയമാക്കിയതായും ആളപായമില്ലെന്നും അഗ്നിശമന ഉദ്യോഗസ്ഥര്‍ അറിയിച്ചു.