ഡല്‍ഹിയില്‍ യുവതി വെടിയേറ്റ് മരിച്ചു

ഡൽഹി: ഡല്‍ഹിയില്‍ യുവതി വെടിയേറ്റ് മരിച്ചു. കാറില്‍ സഞ്ചരിക്കുകയായിരുന്ന കിരണ്‍ബാല(30) യുവതിയാണ് വ്യാഴാഴ്ച രാവിലെ വെടിയേറ്റ് മരിച്ചത്.ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപമാണ് സംഭവം നടന്നത്.


രാവിലെ യുവതിയുടെ കാറിനെ പിന്തുടര്‍ന്നെത്തിയ ആള്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ കിരണ്‍ അബോധാവസ്ഥയിലാവുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഫുട് പാത്തിൽ ഇടിച്ച്‌ നില്‍ക്കുകയുമായിരുന്നു.പെട്ടന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാറില്‍ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.പോലീസ് സമീപത്തു നിന്നുള്ള സി സി ടിവികൽ അന്വേഷിച്ചു വരികയാണ് .